ABOUT SOLIDARITY

യുവതലമുറയെ മൂല്യച്യുതിയില്‍ നിന്നും അപഥസഞ്ചാരത്തില്‍നിന്നും മോചിപ്പിച്ച്‌ സമൂഹനന്മക്കായി പോരാടുന്ന കര്‍മ്മഭടന്മാരാക്കുകയെന്ന ദൗത്യവുമായാണ്‌ 2003 മെയ്‌ 13- തിയതി സോളിഡാരിറ്റി യൂത്ത്‌ മൂവ്മെന്റ്‌ രൂപവല്‍ക്കരിക്കപ്പെട്ടത്‌. ജനങ്ങള്‍ക്ക്‌ താങ്ങും തണലുമാകുന്ന ആദര്‍ശപ്രബുദ്ധമായ വിപ്ലവയൗവനം വീണെ്ടടുക്കാന്‍ സോളിഡാരിറ്റി യൂത്ത്‌ മൂവ്മെന്റ്‌ പ്രതിജ്ഞാബദ്ധമാണ്‌. ദൈവികമാര്‍ഗദര്‍ശനത്തിന്റെ വെളിച്ചത്തില്‍ പുണ്യാത്മാക്കളായ പ്രവാചകന്മാരുടെ മഹിതമാതൃകകളടിസ്ഥാനമാക്കി മനുഷ്യരുടെ ഇഹപരക്ഷേമത്തിനുവേണ്ടിയുള്ള ഈ ദൗത്യനിര്‍വ്വഹണം മനുഷ്യസ്നേഹത്തിലും സാഹോദര്യത്തിലും ഊന്നിക്കൊണ്ടുള്ളതും സമൂഹത്തില്‍ ശാന്തിയും സമാധാനവും സംസ്ഥാപിക്കാനുതകുന്നതുമായിരിക്കും. ഖുര്‍ആനും പ്രവാചകചര്യയുമാണ്‌ സംഘടനയുടെ പ്രവര്‍ത്തനാടിത്തറ.






No comments:

Post a Comment