Sunday, April 18, 2010

നിയമസഭയില്‍ സംയുക്ത പ്രമേയം കൊണ്ടുവരണം

ബി.ഒ.ടി പാത വികസനത്തില്‍ നിന്ന് സര്‍ക്കാര്‍ പി•ാറണം ടി.ആരിഫലി
ചാവക്കാട്: ദേശീയപാതഫ 17 ബി.ഒ.ടി അടിസ്ഥാനത്തില്‍ 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പി•ാറണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി ആവശ്യപ്പെട്ടു. വികസനം 30 മീറ്ററാക്കി നിജപ്പെടുത്താന്‍ കേന്ദ്രത്തോടും ദേശീയപാത അതോറിറ്റിയോടും സമ്മര്‍ദം ചെലുത്തണം. ഇക്കാര്യത്തില്‍ നിയമസഭയില്‍ ഭരണഫപ്രതിപക്ഷം യോജിച്ച പ്രമേയം പാസാക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ദേശീയപാത വികസിപ്പിക്കുക, വില്‍ക്കരുത് ' എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംഘടിപ്പിച്ച പ്രക്ഷോഭയാത്രാ സംഗമത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വളര്‍ച്ചയും വികസനവുമായി ബന്ധപ്പെട്ട പ്രധാന പദ്ധതിയാണ് ദേശീയപാത വികസനം. ഇത് 30 മീറ്റര്‍ വീതിയില്‍ ഭംഗിയായി പൂര്‍ത്തിയാക്കാം. 45 മീറ്റര്‍ വീതിയില്‍ വികസനം ജനവിരുദ്ധവും പ്രകൃതി വിരുദ്ധവുമാണ്. ലക്ഷക്കണക്കിന് പേരാണ് കുടിയൊഴിപ്പിക്കപ്പെടുക. കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് ലക്ഷങ്ങളെ കുടിയൊഴിപ്പിച്ചുള്ള പദ്ധതി അത്യന്തം അപകടകരമാണ്. ഇതിനെതിരെ കേന്ദ്രത്തോടും ദേശീയപാത അതോറിറ്റി യോടും സമ്മര്‍ദം ചെലുത്താന്‍ മടിക്കുന്നതെന്താണെന്ന് ഇടത് സര്‍ക്കാര്‍ വ്യക്തമാക്കണം. കേന്ദ്രത്തിന്റെ മനുഷ്യത്വ വിരുദ്ധ സമീപനങ്ങളെ പിന്താങ്ങുന്നതെന്തുകൊണ്ടാണെന്നും സര്‍ക്കാര്‍ പറയണം.
                                   ആസിയാന്‍ഫആണവ കരാറുകള്‍ക്കെതിരെയും ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുവരവിനെതിരെയും എടുത്ത നിലപാട് ദേശീയപാത വികസന കാര്യത്തിലുണ്ടാകണം. ബി.ഒ.ടി പദ്ധതി കേരള ജനത അനുവദിക്കില്ലെന്ന് കേന്ദ്രത്തെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയണം. ദേശീയപാത പൊതുസ്വത്താണ്. അത് സ്വകാര്യ സ്വത്താക്കി ആര്‍ക്കും വില്‍ക്കരുത്. പതിനായിരങ്ങളുടെ ഭൂമിയും മറ്റും ഏറ്റെടുത്ത് ബി.ഒ.ടി മുതലാളിമാര്‍ക്ക് ഏല്‍പിച്ചുകൊടുക്കുന്ന വൃത്തികെട്ട ഏര്‍പ്പാടാണ് നിര്‍ദിഷ്ട പദ്ധതി. പുനരധിവാസ പദ്ധതിയില്ലാതെ ജനങ്ങളെ പുറത്തേക്ക് വലിച്ചെറിയരുത് ഫ അദ്ദേഹം പറഞ്ഞു.

No comments:

Post a Comment