Sunday, April 18, 2010

റോഡുകള്‍ തീറെഴുതിനല്‍കുന്നത് സര്‍ക്കാരിന്റെ കഴിവുകേട്- സോളിഡാരിറ്റി

കാഞ്ഞങ്ങാട്: കുത്തകകള്‍ക്ക് ബി.ഒ.ടി അടിസ്ഥാനത്തില്‍ റോഡുകള്‍ തീറെഴുതിക്കൊടുക്കുന്നത് അടിസ്ഥാന ആവശ്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.മുജീബുറഹ്മാന്‍ അഭിപ്രായപ്പെട്ടു. സഞ്ചാര സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ വീണ്ടും പോരാട്ടത്തിലേക്ക് ജനങ്ങളെ പറഞ്ഞയക്കുന്ന ഭരണകൂടം ജനാധിപത്യ വിരുദ്ധമായാണ് പെരുമാറുന്നത്.സംസ്ഥാനത്തെ ദേശീയപാതകളുടെ വികസനം ബി.ഒ.ടി അടിസ്ഥാനത്തിലാക്കുന്നതിനെ തള്ളുക, ന്യായമായ പുനരധിവാസ പാക്കേജ് ഉറപ്പുവരുത്തി മാത്രം കുടിയൊഴിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സോളിഡാരിറ്റി സംസ്ഥാന സമിതി നടത്തുന്ന പ്രക്ഷോഭയാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
                                 ദേശീയപാതകള്‍ അടക്കമുള്ള സംസ്ഥാനത്തെ റോഡുകള്‍ കാലോചിതമായി വികസിപ്പിക്കുന്നതിനെ ജനങ്ങള്‍ സ്വാഗതം ചെയ്യുന്നു. നാലുവരി പാത നിര്‍മിക്കാന്‍ 30 മീറ്റര്‍ മതിയെന്ന റോഡ് കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം മുന്നിലിരിക്കെ പാതക്കായി 45 മീറ്റര്‍ വേണമെന്ന് വാശിപിടിക്കുന്നത് കേരളംപോലെ ഭൂപ്രശ്‌നങ്ങള്‍ ഏറെ അഭിമുഖീകരിക്കുന്നിടത്ത് അപ്രായോഗികമാണ്.വാര്‍ത്താസമ്മേളനത്തില്‍ റസാഖ് പാലേരി, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് ജലീല്‍ പടന്ന, ശഫീഖ് നസറുല്ല, കെ.എ.സജീദ് എന്നിവരും പങ്കെടുത്തു.

No comments:

Post a Comment