ജനങ്ങളെ കുടിയോഴിപിച്ചുള്ള ബി.ഓ.ടി വ്യവസ്ഥയില്‍ നിര്‍മിക്കുന്ന ദേശിയ പാതകെതിരായ സമരത്തിന് പുതിയ മുഖം നല്‍കി കൊണ്ട് സോളിഡാരിറ്റി മാതൃക റോഡ് നിര്‍മിച്ചു.നിലവിലെ 30 മിറ്റരില്‍ എങ്ങനെ നാലുവരിപാത നിര്‍മിക്കാമെന്ന് കാണിച്ചു കൊടുത്ത പ്രവര്‍ത്തനം കക്ഷി നേതാക്കളുടെയും ജനങ്ങളുടെയും പ്രശംസ പിടിച്ചു പറ്റി.
ദേശിയ പാതക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഉള്‍പെടുത്തിയാണ് കളര്‍കോട് തുക്കുകുളം ഭാഗത്ത് ദേശിയ പാതയോട് ചേര്‍ന്ന്‍ മനോഹരമായി മാതൃക റോഡ് നിര്‍മിച്ചത്.ബുധനാഴ്ച രാവിലെ സ്ഥാപിച്ച മാതൃക റോഡ് കാണാന്‍ നിരവധിയാളുകള്‍ എത്തിയിരുന്നു.പാത വികസനത്തിന് 45 മിറ്റര്‍ വേണമെന്ന നിലപാടിന്റെ പൊള്ളത്തരം തുറന്ന് കാട്ടുന്ന സമരമായിരുന്നു ഇത്. മാതൃക റോഡിന്റെ ഇരുവശത്തും ഒന്നര മിറ്റര്‍ നടപ്പാത,ഒരു മീറ്ററില്‍ മനോഹരമായ മിഡിയന്‍ എന്നിവയും അതിനു ഇരുവശത്തും നടപ്പാതയോട് ചേര്‍ന്നും ഒരു മിറ്റരില്‍ കല്ലുപാകിയ നിരത്തും ഒരു വരി പാതയ്ക്ക് 3.5 മിറ്റര്‍ വീതം വീതിയുമെടുത്താണ് 22 മിറ്റരില്‍ റോഡ് നിര്‍മിച്ചത്.ഇത്തരത്തില്‍ റോഡ് വികസനം സധ്യമാണെന്നിരിക്കെ കുടിയൊഴിപ്പിക്കലും വ്യാപകമായ നാശനഷ്ടവും വരുത്തി ബി.ഓ.ടി പാത ഉണ്ടാക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് സമര പ്രതിരോധത്തില്‍ പങ്കെടുത്തവര്‍ പ്രഖ്യാപിച്ചു.പാത വികസനത്തിന്‍റെ ഇര കൂടിയായ സുഭദ്രാമ്മ തോട്ടപള്ളി മാതൃക റോഡ് നിര്‍മാണ ഉത്ഘാടനം ചെയ്തു.സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ നൗഷാദ് റോഡ് സമര്‍പ്പിച്ചു.ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ചുങ്കപാതക്കെതിരെ എഴുത്തുകാരും ബുദ്ധി ജീവികളും മൗനം പാലിക്കുന്നത് ഖേദകരമാണെന്ന് പ്രതിഷേധ സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.അവര്‍ക്ക് വിവേകം ഉണ്ടാകാന്‍ സാധാരണക്കാര്‍ മുന്നേ നടകേണ്ട അവസ്ഥയാണ്
.ക്രിമിനുകള്‍ക്കും മാഫിയകള്‍ക്കും വേണ്ടി ഓശാന പാടുന്ന രാഷ്രിയ-ഉദ്യോഗസ്ഥ വൃന്ദം ജനങ്ങളുടെ പ്രശ്നങ്ങളെ ബോധപൂര്‍വം വിസ്മരിക്കുന്നു.പാത വികസനത്തില്‍ രാഷ്രിയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം.35 വര്‍ഷമായിട്ടും 30 മിറ്റരില്‍ ഹൈവേ വികസിപ്പിക്കാത്ത സര്‍ക്കാര്‍,സ്ഥലം വിട്ടു കൊടുത്തവര്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും അദേഹം ആവശ്യപ്പെട്ടു.മാതൃക റോഡിനോട് അനിബന്ധിച്ച് അധികാരികള്‍ക്ക് പരാതി അയക്കാനുള്ള ഇ-മെയില്‍ ബൂത്തിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് കുടിയായ എ.എ ഷുക്കൂര്‍ എം.ല്‍ .എ നിര്‍വഹിച്ചു.സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് വി.എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.എ.ജെ ഷാജഹാന്‍(ജന;സെക്രട്ടറി,ഡി.സി.സി) ,അഡ്വ മാത്യു വെളങ്ങാടന്‍(ജനതാദള്‍),ഫാ ഓ.തോമസ്,എസ്.പ്രകാശ് മേനോന്‍,ഡോ വി.വേണുഗോപാല്‍(ജനകിയ പ്രതിരോധ സമിതി)ഇമാമുദ്ദീന്‍ (എസ്.യു.സി.ഐ)സുന്ദരേശന്‍ പിള്ള(ഹൈവേ ആക്ഷന്‍ ഫോറം)എം.എച് ഉവൈസ്(ജമാഅത്തെ ഇസ്‌ലാമി)അപ്പുകുട്ടന്‍,ജി.പുഷ്പരാജന്‍,ഡി.എസ് സദരുദ്ദീന്‍(എസ്.ഐ.ഒ)എന്നിവര്‍ സംസാരിച്ചു.
സോളിഡാരിറ്റി സംസ്ഥാന പ്രധിനിതി സഭാംഗം വൈ.ഇര്‍ഷാദ് സ്വാഗതവും ജനറല്‍ സെക്രട്ടറി സജീബ് ജലാല്‍ നന്ദിയും പറഞ്ഞു.
റോഡ് നിര്‍മാണത്തിന് നവാസ് ജമാല്‍,മുജീബ് റഹ്മാന്‍,ലൗലി കാസിം,ഹാരിസ്,സനല്‍ മുഹമ്മദ് എന്നിവര്‍ നേത്രത്വം നല്‍കി.
No comments:
Post a Comment