അമ്പലപ്പുഴ;ദേശിയപാത വികസനത്തിന് സ്ഥലമെടുക്കുന്നത് തടഞ്ഞ സംയുക്ത സമര സമിതി പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി.സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്റ് വി.എ അബൂബക്കര്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.അമ്പലപ്പുഴ,വളഞ്ഞവഴി,നീര്കുന്നം പ്രദേശത്ത് സ്ഥലം അളന്നു മാറ്റാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമമാണ് സമര സമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്.സമരക്കാര്‍ക്ക് നേരെ പോലിസ് ക്രുര മര്ടനമാണ് അഴിച്ചുവിട്ടത്.മര്‍ദനത്തില്‍ അവശനായ അബൂബക്കറിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ വളഞ്ഞവഴി എസ്.എന്‍ കവലയില്‍ നിന്ന് സോളിഡാരിറ്റി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഹൈവേ ആക്ഷന്‍ഫോറം, എസ്.യു.സി.ഐ എന്നിവരടങ്ങിയ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സ്ഥലം അളക്കുന്ന പ്രദേശത്തേക്ക് മാര്‍ച്ച് നടത്തി. സമരക്കാരെ പൊലീസ് റോഡില്‍ തടഞ്ഞു. നീര്‍ക്കുന്നത്തെ നൂര്‍ മന്‍സിലിന്റെ സ്ഥലം അളക്കാനെത്തിയ ഉദ്യോഗസ്ഥരെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം തടഞ്ഞപ്പോള്‍ സമരക്കാര്‍ അവിടെയെത്തി. സ്ത്രീകള്‍ കിടപ്പാടം എടുക്കരുതെന്ന് പൊട്ടിക്കരഞ്ഞ് അപേക്ഷിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പിന്മാറാന്‍ തയാറായില്ല. ജോലി തടസ്സപ്പെടുത്തരുതെന്നും അളക്കുന്ന സ്ഥലത്ത് ആളുകള്‍ കൂടിനില്‍ക്കരുതെന്നും പൊലീസ് നിര്‍ദേശിച്ചു. തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയാണെന്നും ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ മര്‍ദനമുറകൊണ്ട് നേരിടരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രകോപനമില്ലാതെ പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങുകയായിരുന്നു. അപ്രതീക്ഷിത നീക്കത്തില്‍ നിരവധിപേര്‍ക്ക് ലാത്തിയടിയേറ്റു. സോളിഡാരിറ്റി നേതാക്കളും പ്രവര്‍ത്തകരുമായ എം.എച്ച്. ഉവൈസ്, നിഖില്‍ ഇക്ബാല്‍, എം. റഹ്മത്തുല്ല, പുന്നപ്ര ഉബൈദ്, ലിയാഖത്ത്, വൈ. ഫൈസല്‍, കാസിം മുസ്തഫ, എ. അഫ്സല്‍, ഹാരിസ്, എസ്.യു.സി.ഐ പ്രവര്‍ത്തകരായ കെ.ആര്‍. ശശി, പി.പി. വിജയന്‍, എം. രമേശ്, ഇമാമുദ്ദീന്‍, കെ.ജെ. ഷീല, ഉഷാകുമാരി, മൈനു, ബിനുമോള്‍, രാജിമോള്‍, എം.എ. ബിന്ദു, വ്യാപാരി വ്യവസായി ഏകോപനസമിതി വളഞ്ഞവഴി യൂനിറ്റ് പ്രസിഡന്റ് അഷ്റഫ് പ്ലാമൂട്ടില്‍, ട്രഷറര്‍ ഇബ്രാഹിംകുട്ടി, ഉബൈദ് നന്തികാട് തുടങ്ങിയവര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു.
എന്നാല്‍, പിന്മാറാന്‍ തയാറാകാതിരുന്ന പ്രവര്‍ത്തകരെയും നേതാക്കളെയും അവസാനം അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എതിര്‍ത്തവരെ ജീപ്പിലേക്കും വാനിലേക്കും വലിച്ചിഴച്ചു. ഇവരെ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി വൈകുന്നേരത്തോടെ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവമറിഞ്ഞ് സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും പൊലീസ് സ്റ്റേഷനില്‍ തടിച്ചുകൂടി. ജമാഅത്തെ ഇസ്ലാമി നേതാക്കളായ എം. അബ്ദുല്‍ ലത്തീഫ്, തുണ്ടില്‍ ബഷീര്‍, ബിലാല്‍, താജുദ്ദീന്‍, സോളിഡാരിറ്റി ജില്ലാ നേതാക്കളായ സജീബ് ജലാല്‍, നവാസ് ജമാല്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡന്റ് എം. ഷംസുദ്ദീന്‍, ട്രഷറര്‍ ശങ്കരനാരായണന്‍, എസ്.യു.സി.ഐ ജില്ലാ നേതാക്കള്‍ എന്നിവരും സ്റ്റേഷനിലെത്തി. പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
No comments:
Post a Comment